Tuesday, August 25, 2015


നീ അല്ലെ പെണ്ണെ എന്നോടു പറഞ്ഞത്,,,,
ഏകാഗൃതയുടെ ആ നിമിഷങ്ങളെ കുറിച്ച്,,,,
നിന്‍ടെ മനസ് മഞ്ഞ് തുള്ളിപോലെ നിര്‍മലമാകുകയും,,,,
നിന്‍ടെ ശരീരം അപ്പൂപന്‍താടി പോലെ
ഭാരമില്ലാത്ആയി തീരുകയും ചെയ്യുന്ന
ആ നിമിഷത്തെ കുറിച്ച്,,,,
ആ നിമിഷങ്ങളിലാണല്ലൊ നിന്‍ടെ
ചിന്തകള്‍ നിന്നെ ഭോഗിക്കുന്നതും
നിന്നില്‍ കവിത ഗര്‍ഭം ധരിക്കുന്നതും
ഒക്കെ നി പറഞ്ഞ് മാതൃം ഞാനറിഞ്ഞവ,,,,
പക്ഷേ നീ അറിഞ്ഞിരുന്നോ പെണ്ണെ
അതു പോലൊരു നിമിഷത്തിലാണു
നീ എന്ടെ സ്വപ്നങ്ങളില്‍ വന്നു ചേക്കേറിയതു,,,,,,,
എന്‍ടെ എകാഗൃതയുടെ നിമിഷങ്ങളില്‍,,,,,,
ഞാന്‍ എഴുതിയ ഏട്ടം മനോഹരമായ കവിത പെണ്ണെ
നിന്നോടുള്ള പൃണയമായിരുന്നു,,,
എന്‍ടെ വടിവില്ലാത്ത അക്ഷരങ്ങളില്‍
പകര്‍തിവയ്കാന്‍ മടിച്ചിട്ടാണു പെണ്ണെ
ഞാന്‍ എന്‍ടെ ഹൃദയത്തില്‍ അതിനെ സൂക്ഷിച്ചു വച്ചിരിക്കുന്നതു,,,

No comments: